അനധികൃതമായി മണല്‍ കടത്തിയ 7 ലോറികള്‍ തളിപ്പറമ്പ് പോലീസ് പിടികൂടി..
അനധികൃതമായി മണലും മണ്ണും കടത്തുകയായിരുന്ന 7 ലോറികള്‍ തളിപ്പറമ്പ് പോലീസ് പിടികൂടി. കുറുമാത്തൂര്‍, ചൊറുക്കള ഭാഗത്ത് നിന്നുമാണ് എസ്‌ഐ പി.സി സഞ്ജയ് കുമാറിന്റെ നേതൃത്വത്തില്‍ ലോറികള്‍ പിടികൂടിയത്. പിടികൂടിയ ലോറികള്‍ വെള്ളാരം പാറയിലെ ട്രാഞ്ചിങ് ഗ്രൗണ്ടിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസങ്ങളിലായി ചൊറുക്കള, കുറുമാത്തൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമാണ് പോലീസ് ലോറികള്‍ പിടികൂടിയത്. അനധികൃതമായി മണ്ണ് കടത്തുകയായിരുന്ന 5 ലോറിയും 2 മണല്‍ ലോറികളുമാണ് പരിശോധനയില്‍ പിടികൂടിയത്.
പിടിച്ചെടുത്ത വാഹനങ്ങള്‍ക്ക് പിഴ ചുമത്താന്‍ വേണ്ടി ജിയോളജി വകുപ്പിന് ഇവ കൈമാറും. അനധികൃത മണല്‍ കടത്തിനും മണ്ണ് കടത്തിനുമെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.