IPL 2021: പോയിന്റ് പട്ടികയില്‍ മുന്നില്‍ക്കയറാന്‍ രാജസ്ഥാന്‍; ഡല്‍ഹിക്കെതിരെ ആദ്യം ബൗളിങ്
ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആദ്യം പന്തെറിയാന്‍ രാജസ്ഥാന്‍ റോയല്‍സിന്റെ തീരുമാനം. ജയത്തോടെ പോയിന്റ് പട്ടികയിലെ ആദ്യ നാലില്‍ കയറിക്കൂടുകയാണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്റെ ലക്ഷ്യം. കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബ് കിങ്‌സില്‍ നിന്നും പിടിച്ചെടുത്ത ജയം രാജസ്ഥാന്‍ റോയല്‍സിന് വലിയ ആത്മവിശ്വാസം പകരുന്നുണ്ട്.
പോയിന്റ് പട്ടികയില്‍ രണ്ടാമതുള്ള ഡല്‍ഹിക്കെതിരെ ഇറങ്ങുമ്പോള്‍ ഒരുപിടി മാറ്റങ്ങള്‍ രാജസ്ഥാന്‍ നിരയിലുണ്ട്. എവിന്‍ ല്യൂവിസിന് പകരം ഡേവിഡ് മില്ലര്‍ ടീമിലെത്തി. ക്രിസ് മോറിസിന്റെ സ്ഥാനത്ത് തബ്രെയ്‌സ് ഷംസിയും ആദ്യ ഇലവനില്‍ ഇടംപിടിച്ചു. റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപിറ്റല്‍സിലും കാണാം ചെറിയ മാറ്റം. മാര്‍ക്കസ് സ്റ്റോയിനിസിന് പകരം ലളിത് യാദവുമായാണ് ഡല്‍ഹി രാജസ്ഥാനെ നേരിടുന്നത്. ഇരു ടീമുകളുടെയും പ്ലേയിങ് ഇലവനെ ചുവടെ കാണാം.
ഡല്‍ഹി ക്യാപിറ്റല്‍സ്:
പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍, നായകന്‍), ലളിത് യാദവ്, ഷിമറോണ്‍ ഹെറ്റ്മയര്‍, അക്‌സര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, കഗീസോ റബാദ, ആന്റിച്ച് നോര്‍ഞ്ഞെ, അവേഷ് ഖാന്‍.
രാജസ്ഥാന്‍ റോയല്‍സ്:
യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍, നായകന്‍), ലിയാം ലിവിങ്സ്റ്റണ്‍, ഡേവിഡ് മില്ലര്‍, മഹിപാല്‍ ലോമ്രോര്‍, റിയന്‍ പരാഗ്, രാഹുല്‍ തെവാട്ടിയ, കാര്‍ത്തിക് ത്യാഗി, ചേതന്‍ സക്കറിയ, മുസ്തഫിസുര്‍ റഹ്മാന്‍, തബ്രെയ്‌സ് ഷംസി.