ഒൻപത്ട്രെയിനുകളില് ജനറല്‍ ടിക്കറ്റ് യാത്ര അനുവദിച്ചു; സ്റ്റേഷനുകളില്‍ ടിക്കറ്റ് കൗണ്ടറുകള്‍ തുറക്കും. ഏതൊക്കെ ട്രെയിൻ , സമയം അറിയാൻ ക്ളിക്ക് ചെയ്യുക :
തിരുവനന്തപുരം: റിസര്‍വ് ചെയ്യാതെ യാത്ര ചെയ്യാവുന്ന ഒമ്ബത് എക്സ്പ്രസ് സ്പെഷലുകള്‍ അനുവദിച്ചതായി റെയില്‍വേ അറിയിച്ചു.
ഒക്ടോബര്‍ ആറ് മുതല്‍ രണ്ട് ട്രെയിനുകള്‍ ഒാടിത്തുടങ്ങും. ശേഷിക്കുന്ന നാെലണ്ണം ഏഴ് മുതലും മൂന്നെണ്ണം എട്ട് മുതലും സര്‍വിസ് ആരംഭിക്കും.
ജനറല്‍ ടിക്കറ്റുകള്‍ അനുവദിക്കും. ഇവ സര്‍വിസ് നടത്തുന്ന റൂട്ടുകളിലെ സ്റ്റേഷനുകളിലെല്ലാം ടിക്കറ്റ് കൗണ്ടറുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ഗുരുവായൂര്‍, എറണാകുളം, കോട്ടയം, ചെങ്ങന്നൂര്‍, ആലപ്പുഴ, തിരുവനന്തപുരം, നാഗര്‍കോവില്‍, കന്യാകുമാരി എന്നീ റെയില്‍വേ സ്റ്റേഷനുകളിലെ വിശ്രമമുറികളും ഒക്ടോബര്‍ ഏഴ് മുതല്‍ തുറക്കും.
സ്റ്റേഷനുകളിലെ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഒക്ടോബര്‍ നാല് മുതല്‍ തുറക്കും. കോവിഡ് പ്രോേട്ടാകോള്‍ പാലിച്ചായിരിക്കും പ്രവര്‍ത്തനം. ഒക്ടോബര്‍ ആറ് മുതല്‍ പുതിയ സീസണ് ടിക്കറ്റുകള്‍ നല്കിത്തുടങ്ങും.
*ഒക്ടോബര്‍ ആറ് മുതല്‍ തുടങ്ങുന്ന ട്രെയിനുകള്‍:*
🚂06448 എറണാകുളം-ഗുരുവായൂര്‍ എക്സ്പ്രസ് സ്പെഷല്‍): എറണാകുളത്ത് നിന്ന് രാത്രി 7.50ന് പുറപ്പെട്ട് 10.30ന് ഗുരുവായൂരിലെത്തും.
🚂06640 തിരുവനന്തപുരം-പുനലൂര്‍ എക്സ്പ്രസ് സ്പെഷല്‍: വൈകീട്ട് 5.05ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് രാത്രി 8.15 ന് പുനലൂരിലെത്തും.
*ഒക്ടോബര്‍ ഏഴ് മുതല്‍:*
🚂06439 ഗുരുവായൂര്‍-എറണാകുളം എക്സ്പ്രസ് സ്പെഷല്‍: ഗുരുവായൂരില്‍ നിന്ന് രാവിലെ 6.50ന് പുറപ്പെട്ട് രാവിലെ 9.25ന് എറണാകുളത്തെത്തും.
🚂06449 എറണാകുളം-ആലപ്പുഴ എക്സ്പ്രസ് സ്പെഷല്‍: രാവിലെ 7.20ന് എറണാകുളം ജങ്ഷനില്‍നിന്ന് പുറപ്പെട്ട് ഒമ്ബതിന് ആലപ്പുഴയിലെത്തും.
🚂06452 ആലപ്പുഴ-എറണാകുളം എക്സ്പ്രസ് സ്പെഷല്‍: ആലപ്പുഴയില്‍ നിന്ന് വൈകീട്ട് ആറിന് പുറപ്പെട്ട് 7.35ന് എറണാകുളത്തെത്തും.
🚂06639 പുനലൂര്‍-തിരുവനന്തപുരം എക്സ്പ്രസ് സ്പെഷല്‍: പുനലൂരില്‍നിന്ന് രാവിലെ 6.30ന് പുറപ്പെട്ട് 9.30ന് തിരുവനന്തപുരത്തെത്തും.
*ഒക്ടോബര്‍ എട്ട് മുതല്‍:*
🚂06431 കോട്ടയം-കൊല്ലം എക്സ്പ്രസ് സ്പെഷല്‍: പുലര്‍ച്ച 5.30ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് രാവിെല 7.50ന് കൊല്ലത്തെത്തും.
🚂06425 കൊല്ലം-തിരുവനന്തപുരം എക്സ്പ്രസ് സ്പെഷല്‍: വൈകീട്ട് 3.50ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് വൈകീട്ട് 5.45ന് തിരുവനന്തപുരത്തെത്തും.
🚂06435 തിരുവനന്തപുരം-നാഗര്‍കോവില്‍ എക്സ്പ്രസ് സ്പെഷല്‍: വൈകീട്ട് ആറിന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 7.55ന് നാഗര്‍കോവിലിലെത്തും.