സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അടുത്ത മാസം ഒന്‍പതാം തീയതി മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്
.
അടുത്ത മാസം ഒന്‍പതാം തീയതി മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക എന്നത് അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബസുടമകള്‍ ഗതാഗതമന്ത്രിക്ക് നോട്ടീസ് നല്‍കി.
ബസ് ചാര്‍ജ് വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് ഉടമകള്‍ അറിയിച്ചു.മുന്‍പ് പ്രഖ്യാപിച്ച സമരം മാറ്റിവെച്ചതാണ്. കോവിഡ് കാലത്ത് ഡീസല്‍ വില വര്‍ധിക്കുന്നു.
വ്യവസായത്തിന് പിടിച്ച് നില്‍ക്കാന്‍ പറ്റുന്നില്ല. ഡീസല്‍ സബ്സിഡി തരുന്നില്ല. ഗതാഗത മന്ത്രിക്ക് നോട്ടീസ് നല്‍കിയെന്നും ബസ് ഉടമകള്‍ അറിയിച്ചു.