ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടി; ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ എന്‍സിബി ചോദ്യം ചെയ്യുന്നു .



   

മുംബൈ: മുംബൈ തീരത്ത് ആഡംബര കപ്പലിൽ മയക്കുമരുന്ന് പാർട്ടി നടത്തിയ സംഭവത്തിൽ ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ചോദ്യം ചെയ്യുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആര്യൻ ഖാനെതിരേ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. ആര്യൻ ഖാനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ പറഞ്ഞു. പാർട്ടി സംഘടിപ്പിച്ച ആറ് പേർക്ക് എൻസിബി സമൻസ് അയച്ചിട്ടുണ്ട്.


ആര്യൻ ഖാന്റ ഫോൺ പിടിച്ചടുത്തതായും ഇത് പരിശോധിച്ച് വരുന്നതായും നർക്കോട്ടിക്സ് ബ്യൂറോ ഉദ്യോഗസ്ഥർ അറിച്ചു. പാർട്ടിയിൽ ആര്യൻ ഖാന് ബന്ധമുണ്ടയെന്നും ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന കാര്യവും പരിശോധിച്ച് വരികയാണ്. ഫോണിലെ ചാറ്റുകളും പരിശോധിക്കുന്നുണ്ട്. പാർട്ടിയിൽ പങ്കെടുക്കാനായി ഡൽഹിയിൽ നിന്ന് എത്തിയ മൂന്ന് പെൺകുട്ടികളും നർക്കോട്ടിക്സ് ബ്യൂറോയുടെ കസ്റ്റഡിയിലുണ്ട്. ഇവരേയും ചോദ്യം ചെയ്തു വരികയാണ്. പ്രമുഖ വ്യവസായിയുടെ മകൾ അടക്കമുള്ളവരാണിതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.


കോർഡിലിയ ക്രൂയിസ് ആഡംബര കപ്പലിൽ എൻസിബി സംഘം നടത്തിയ റെയ്ഡിനേത്തുടർന്ന് എട്ട് പേർ പിടിയിലായിരുന്നു. കൊക്കെയ്ൻ, ഹാഷിഷ്, എംഡിഎംഎ അടക്കമുള്ള നിരോധിത മയക്കുമരുന്നുകൾ പിടിച്ചെടുത്തിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ട കപ്പലിൽ ശനിയാഴ്ച കപ്പലിൽ നടന്ന പാർട്ടിക്ക് ഇടയിലായിരുന്നു എൻസിബിയുടെ റെയ്ഡ്. എട്ടുപേരെ അറസ്റ്റ് ചെയ്തതായി എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ പറഞ്ഞിരുന്നു.


സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച യാത്രക്കാരുടെ വേഷത്തിൽ കപ്പലിൽ കയറുകയായിരുന്നു. കപ്പൽ മുംബൈ തീരത്തുനിന്ന് നടുക്കടലിൽ എത്തിയപ്പോൾ റേവ് പാർട്ടി ആരംഭിച്ചു. എൻസിബി ഉദ്യോഗസ്ഥർ ഉടൻ നടപടി ആരംഭിക്കുകയും ചെയ്തു. പാർട്ടിക്കിടെ പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഉൾപ്പെടെയാണ് എൻസിബി അറസ്റ്റ് ചെയ്തത്. റെയ്ഡ് ഏഴുമണിക്കൂർ നീണ്ടുനിന്നു.


ഒക്ടോബർ 2 മുതൽ നാല് വരൊണ് കപ്പലിൽ പാർട്ടി നടത്താൻ നിശ്ചയിച്ചിരുന്നത്. സംഗീത പരിപാടി എന്ന നിലയിലാണ് ഇത് സംഘടിപ്പിച്ചത്. പരിപാടിയുടെ നൂറോളം ടിക്കറ്റുകളാണ് വിറ്റ് പോയത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ സഹകരണത്തിൽ ഫാഷൻ ടിവിയാണ് സംഗീത പരിപാടി സംഘടിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.

*▌│█║▌║▌║[ 📡🔮കേരള ന്യൂസ്‌ ✒🔮]║▌║▌║█│▌*

Next Post Previous Post
No Comment
Add Comment
comment url