കണ്ണൂർ നഗരത്തിൽ വൻ മയക്കുമരുന്ന് വേട്ട,ആദികടലായി സ്വദേശി അറസ്റ്റിൽ



കണ്ണൂർ. നഗരത്തിൽ വൻ മയക്കുമരുന്ന് വേട്ട മാരക ലഹരി മരുന്നായ എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഉനൈസ് അഹമ്മദും പാർട്ടിയുംകണ്ണൂർ ആറാട്ട് റോഡിലുള്ള അറഫാ കോംപ്ലക്സിലെ സൂം ബോയ് എന്ന സ്ഥാപനത്തിന് സമീപം വെച്ച് 19.16 ഗ്രാം എംഡിഎം എ യുമായി എടക്കാട് കുറവ ആദികടലായി അൽ മുഹാസ് ഹൗസിൽ കെ.കെ. മുഹസിനെ (36) യാണ് അറസ്റ്റ് ചെയ്തത്.കണ്ണൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും വൻകിട ഹോട്ടലുകളി ലുമെത്തുന്ന വി ഐ പി മയക്കുമരുന്ന് ഉപഭോക്താക്കൾക്ക് കല്ല് , മെത്ത് എന്നി ഓമനപ്പേരിലറിയപ്പെടുന്നതും യുവാക്കൾക്കിടയിൽ ഇടയിൽ വൻ പ്രചാരമുള്ള പുതുതലമുറ മയക്കുമരുന്നായ എം ഡി എം എ വിതരണക്കാരെ സംബന്ധിച്ച് കണ്ണൂർ സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ വി.പി. ഉണ്ണികൃഷ്ണ ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തി ൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത് വേഷം മാറി ഉപഭോക്താക്കളായി ചമഞ്ഞ് വിതരണ ശൃഖംലയിലുള്ളവരെ ബന്ധപ്പെട്ട് വിശ്വാസ്യത നേടാനായതു കൊണ്ടാണ് പ്രതി വലയിലായത്. ഗ്രാമിന് 3500 രൂപ നിരക്കിൽ ഗൂഗിൾ പേ വഴി ഓൺലൈൻ പേമെന്റ് പ്ലാറ്റ്ഫോമിലൂടെ പണം അക്കൗണ്ടിൽ സ്വികരിച്ച്സാധനം ഉപഭോക്താവിന് എത്തിച്ചു കൊടുക്കുന്ന രീതിയിലായിരുന്നു വ്യാപാരം . മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ മുഹസിൻ . റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ മാരായ വി പി ഉണ്ണികൃഷ്ണൻ , കെ. ഷജിത്ത്. ,എക്സൈസ് ഇൻറലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പ്രിവന്റീവ് ഓഫിസർ ദിലീപ്സി വി, സിവിൽ എക്സൈസ് ഓഫീസർമാരായ റിഷാദ്, സി.എച്ച്, സതിഷ് വി, ഗണേഷ് ബാബു, രമിത്ത് കെ., ശ്യാം രാജ്, എക്സൈസ്ഡ്രൈവർ പ്രകാശൻ എന്നിവരുമുണ്ടായിരുന്നു. പ്രതിയെ കോടതി യിൽ ഹാജരാക്കും.



Next Post Previous Post
No Comment
Add Comment
comment url