ദുബായ് എക്സ്പോയിലെ എ ആർ റഹ്‌മാൻ ഷോയിൽ തിളങ്ങി കണ്ണൂർ എളയാവൂരിലെ കൊച്ചു ബാലിക

 ദുബായ്_എക്സ്പോയിലെ_എ_ആർ_റഹ്മാൻ #ഷോയിൽ_തിളങ്ങി_മലയാളി_ബാലിക🥰🥰


അബുദാബി• ദുബായ് എക്സ്പോയിൽ എ.ആർ റഹ്മാന്റെ 'വൈ' മ്യൂസിക്കൽ ഷോയിൽ തിളങ്ങി മലയാളി ബാലിക. കണ്ണൂർ എളയാവൂർ സ്വദേശി

 #അൻകൃത_രശ്മിത  ആണ് 45 മിനിറ്റ് ദൈർഘ്യമുള്ള ഷോയിൽ പ്രധാന വേഷത്തിലെത്തി കാണികളുടെ മനംകവരുന്നത്.


എക്സ്പോയ്ക്കുവേണ്ടി ശേഖർ കപൂർ സംവിധാനം ചെയ്ത് ആർട്ടിസ്റ്റ് ഇൻ മോഷൻ നിർമിച്ച സംഗീത, നൃത്ത ശിൽപമാണ് വൈ. അസ്തിത്വത്തിന്റെ യഥാർഥ അർഥം തേടി മുത്തച്ഛൻ ജിദിനൊപ്പം യാത്ര പോകുന്ന മർയം എന്ന പെൺകുട്ടിയെയാണ് പത്തുവയസ്സുകാരി അനശ്വരമാക്കിയത്.


രശ്മിതിന്റെയും നിഖിലയുടെയും മകളായ അൻകൃത ജെംസ് ഫൗണ്ടേഴ്സ് ദുബായിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാത്രി 8ന് അൽവാസൽ പ്ലാസയിലാണ് ഷോ. ദുബായ് എക്സ്പോ സന്ദർശകർക്ക് മികച്ചൊരു ദൃശ്യവിരുന്നായിരിക്കും ‘വൈ’ സംഗീത, നൃത്ത പരിപാടി.


ആശംസകൾ ❤️ അഭിനന്ദനങ്ങൾ 💐💐💐💐

Next Post Previous Post
No Comment
Add Comment
comment url