ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കർ വിടവാങ്ങി.



പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കർ വിട പറഞ്ഞു. 92 വയസായിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് ലതാജി ചികിത്സയില്‍ കഴിഞ്ഞിരുന്നത് . ഇന്ന് രാവിലെ 9.45 ഓട് കൂടിയായിരുന്നു മരണം. 


 കൊവിഡിനിടയില്‍ ന്യൂമോണിയ കൂടി ബാധിച്ചെങ്കിലും ജനുവരി അവസാനത്തോടെ ന്യുമോണിയ ഭേദമായിരുന്നു.

നൈറ്റിംഗേല്‍ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ലതാ മങ്കേഷ്‌കര്‍ ഹിന്ദിക്ക് പുറമെ, മറാഠി, ബംഗാളി തുടങ്ങി നിരവധി പ്രാദേശിക ഭാഷകളിലും പാടിയിട്ടുണ്ട്. ഭാരതരത്ന, പത്മവിഭൂഷന്‍, പത്മഭൂന്‍, ദാദാസാഹെബ് ഫാല്‍കെ പുരസ്‌കാരം, നിരവധി ദേശിയ പുരസ്‌കാരങ്ങള്‍ എന്നിവ ലഭിച്ച ഈ അനുഗ്രഹീത ഗായികയുടെ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ആല്‍ബം 2004 ലെ വീര്‍ സാറ എന്ന ചിത്രത്തിലേതായിരുന്നു.

Next Post Previous Post
No Comment
Add Comment
comment url