കണ്ണൂർ കോർപ്പറേഷൻ ഷീ മാൾ നിർമ്മാണ പ്രവർത്തി മേയർ ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു.




കണ്ണൂർ കോർപ്പറേഷൻ ഷീ മാൾ നിർമ്മാണ പ്രവർത്തി ഉദ്ഘാടനം ചെയ്തു.


കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ

വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി

നിർമ്മിക്കുന്ന ഷീ മാളിന്റെ നിർമാണ പ്രവർത്തി യുടെ ഉദ്ഘാടനം മേയർ അഡ്വ. ടി ഒ മോഹനൻ നിർവഹിച്ചു. 


2021-22 വാർഷിക പദ്ധതിയിലെ വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 91,21,000 രൂപ ചെലവിൽ 3634 സ്‌ക്യയർ ഫീറ്റ് വിസ്തൃതിയിൽ രണ്ട് നിലയിലാണ് ഷി മാൾ നിർമ്മിക്കുന്നത്. മോൾ നിർമ്മാണം പൂർത്തിയാകുന്നതോടെ സ്ത്രീകളുടെ ജീവിതത്തിനും തൊഴിലിനും അഭിവൃദ്ധി ഉണ്ടാക്കുന്ന തരത്തിലുള്ള സംരംഭങ്ങൾ ഉയർന്നുവരുമെന്ന് മേയർ അഡ്വ: ടി ഒ മോഹനൻ പറഞ്ഞു


ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ ഷബീന അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ അഡ്വ പി ഇന്ദിര,പി ഷമീമ, ഷാഹിന മൊയ്തീൻ, സിയാദ് തങ്ങൾ കൗൺസിലർമാരായ കെ സുരേഷ്, മുസ്ലിഹ് മഠത്തിൽ, സി എം പത്മജ വികെ ഷൈജു, സൂപ്രണ്ടിങ് എൻജിനീയർ എ ബീന, എക്സിക്യൂട്ടീവ് എൻജിനിയർ പി പി വത്സൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ പ്രകാശ് ബാബു തുടങ്ങിയവർ സംസാരിച്ചു.


Next Post Previous Post
No Comment
Add Comment
comment url