ഭിക്ഷയായി ഒരു രൂപ നൽകിയതിന് സ്ത്രീയെ ആക്രമിച്ചു; കത്രിക കൊണ്ട് കുത്തി
ഭിക്ഷയായി ഒരു രൂപ നൽകിയതിന് സ്ത്രീയെ ആക്രമിച്ചു; കത്രിക കൊണ്ട് കുത്തി
ആലുവ: ഭിക്ഷയായി ഒരു രൂപ നൽകിയതിന് ഭിക്ഷക്കാരൻ സ്ത്രീയെ ആക്രമിച്ചു. ആലുവ കെ.എസ്.ആർ.ടി.സി പരിസരത്ത് വെളിയാഴ്ച്ച ഉച്ചക്ക് രണ്ടിനാണ് സംഭവം.
തമിഴ്‌നാട് പഴനി സ്വദേശി ബാലുവാണ് ആക്രമിച്ചത്. വികലാംഗനായ ബാലു ഇവിടെയിരുന്ന് പതിവായി ഭിക്ഷയാചിക്കാറുണ്ട്.
ഇതുവഴി വന്ന സ്ത്രീയോട് ഭിക്ഷ ചോദിച്ചപ്പോൾ അവർ ഒരു രൂപ നൽകി. ഇത് ഇഷ്ടപ്പെടാതിരുന്ന ബാലു ഉടനെ സ്ത്രീയുടെ കാലുകളിൽ കടന്നുപിടിക്കുകയും കൈയിലുണ്ടായിരുന്ന കത്രിക കൊണ്ട് കാലിൽ കുത്തുകയുമായിരുന്നു.
ആളുകൾ എത്തിയതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. സംഭവം കണ്ട രണ്ട് വിദ്യാർഥികളും മറ്റൊരു സ്ത്രീയും ഇയാളുടെ പിന്നാലെ ഓടി. സമീപത്തെ കള്ള് ഷാപ്പിൽ നിന്ന് ഇറങ്ങിവന്ന ബാലുവിനെ അവർ പിടികൂടുകയും പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. പരിക്കേറ്റ സ്ത്രീക്ക് സമീപത്തെ ജില്ല ആശുപത്രയിൽ ചികിത്സ നൽകി.