PSC യുടെ ചോദ്യങ്ങളും ഉത്തരങ്ങളും :
മലയാള സാഹിത്യം
311. എൻ. എൻ കക്കാടിന് വയലാർ അവാർഡ് ലഭിച്ച കവിത?
🅰️ സഫലമീ യാത്ര
312. സുഗതകുമാരിയുടെ ആദ്യ കവിതാ സമാഹാരം?
🅰️ മുത്തുച്ചിപ്പി
313. സുഗതകുമാരിക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കവിത?
🅰️ അമ്പലമണി
314. സുഗതകുമാരിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കവിത?
🅰️ രാത്രിമഴ
315. സുഗതകുമാരിക്ക് സരസ്വതി സമ്മാനം ലഭിച്ച കൃതി?
🅰️ മണലെഴുത്ത്
316. ഒഎൻവിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കവിത?
🅰️ അക്ഷരം
317. ഒഎൻവിക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കവിത ?
🅰️ ഉപ്പ്
318. കേസരി ബാലകൃഷ്ണപിള്ളയെ കുറിച്ച് പരാമർശിക്കുന്ന വയലാറിൻറെ കവിത?
🅰️ മാടവനപ്പറമ്പിലെ ചിത
319. പെണ്ണുങ്ങൾ കാണാത്ത പാതിരാ നേരങ്ങൾ എന്ന കവിതാ സമാഹാരം രചിച്ചത്?
🅰️ വി എം ഗിരിജ
320. സച്ചിദാനന്ദന് പരിസ്ഥിതി കവിതയായ ആത്മഹത്യ ചെയ്ത കർഷകർ എന്തിനെക്കുറിച്ച് സംസാരിക്കുന്നു?
🅰️വെള്ളത്തെ
321. മലയാള സാഹിത്യത്തിൽ പെണ്ണെഴുത്ത് എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
🅰️ കെ സച്ചിദാനന്ദൻ
322. സാമൂഹിക വിപ്ലവത്തെ ഏറ്റെടുക്കുന്ന മധ്യവർഗ്ഗ ബുദ്ധിജീവികൾ അനുഭവിക്കുന്ന ആത്മസംഘർഷങ്ങൾ വിഷയമാകുന്ന വൈലോപ്പിള്ളിയുടെ കവിത?
🅰️ കുടിയൊഴുപ്പിക്കൽ
323. വൈലോപ്പിള്ളി കവിതകലെ കാച്ചിക്കുറുക്കിയ കവിത എന്ന് വിശേഷിപ്പിച്ചത്?
🅰️ എം എൻ വിജയൻ
324. ഉലക്ക മേൽ കിടക്കാൻ ഉള്ളതാണോ ഒരുമ എന്ന ചോദ്യം ഉയർത്തുന്ന കവിത?
🅰️ പഴഞ്ചൊല്ലുകൾ
325. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന കവിത എഴുതിയത്?
🅰️ കടമ്മനിട്ട രാമകൃഷ്ണൻ
326. സച്ചിദാനന്ദന് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി?
🅰️ മറന്നു വച്ച വസ്തുക്കൾ
327. ഡ്രാക്കുള എന്ന കവിതാസമാഹാരം എഴുതിയത്?
🅰️ ബാലചന്ദ്രൻ ചുള്ളിക്കാട്
328. വിക്ക് എന്ന കവിതാ സമാഹാരം എഴുതിയത്?
🅰️ കെ സച്ചിദാനന്ദൻ
329. സ്ത്രീകളുടെ സർഗ്ഗാത്മകത മറ്റുള്ളവരുടെ രുചി മാത്രമായി ചുരുങ്ങി പോകുന്നു എന്ന് വിമർശനമുന്നയിച്ചു കവിത?
🅰️ ഗോതമ്പുശില്പം
330. 1991 കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കുളമ്പോച്ച എന്ന കവിതാസമാഹാരത്തിൻ്റെ രചയിതാവ്
🅰️ ജയനാരായണൻ
331. ബംഗാൾ എന്ന കവിത രചിച്ചത്?
🅰️ കെ ജി ശങ്കരപ്പിള്ള
332. അമാവാസി എന്ന കവിത രചിച്ചത് അത്?
🅰️ ബാലചന്ദ്രൻ ചുള്ളിക്കാട്
333. കിളിവാതിൽ എന്ന ഗണ്ഡ കാവ്യം രചിച്ചത്?
🅰️ നെല്ലിക്കൽ മുരളീധരൻ
334. അയനം സാംസ്കാരികവേദിയുടെ അയ്യപ്പൻ കവിത പുരസ്കാരം ആദ്യമായി ലഭിച്ചത്?
🅰️ വിജയലക്ഷ്മി
335. യുദ്ധകാലത്തെ ഓണം എന്ന കവിത രചിച്ചത്?
🅰️ ഇടശ്ശേരി
336. ഓണപ്പാട്ടുകൾ എന്ന കവിത രചിച്ചത്?
🅰️ വൈലോപ്പിള്ളി
337. ഒഎൻവി കുറുപ്പിന് അക്ഷരം എന്ന കവിതാ സമാഹാരത്തിന് ലഭിച്ച പുരസ്കാരം ?
🅰️ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
338. അപരാഹ്നം ആരുടെ കൃതിയാണ്?
🅰️ ഒഎൻവി
339. ബാലമുരളി എന്ന തൂലിക നാമത്തിൽ ആദ്യ കാലത്ത് കവിതകൾ എഴുതിയിരുന്നത്?
🅰️ ഒഎൻവി കുറുപ്പ്
340. കണ്ണൂർ കോട്ട എന്ന കൃതി രചിച്ചത്?
🅰️ കെ ബാലകൃഷ്ണൻ
341. കണ്ണൂർ കോട്ട എന്ന കവിത രചിച്ചത്?
🅰️ കടമ്മനിട്ട രാമകൃഷ്ണൻ
342. മലയാളത്തിലെ ആദ്യ നോവൽ?
🅰️ കുന്ദലത
343. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത നോവൽ?
🅰️ ഇന്ദുലേഖ
344. ഇന്ദുലേഖ നോവൽ അച്ചടിച്ച പ്രസ്സ്?
🅰️ spectator പ്രസ്സ്
345. മലയാളത്തിലെ ആദ്യ ചരിത്ര നോവൽ?
🅰️ മാർത്താണ്ഡവർമ്മ
346. സിനിമയാക്കിയ ആദ്യ നോവൽ?
🅰️ മാർത്താണ്ഡവർമ്മ
347. മലയാളത്തിലെ ഏറ്റവും ബൃഹത്തായ നോവൽ?
🅰️ അവകാശികൾ.
348. മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് നോവൽ?
🅰️ ധൂമകേതുവിൻ്റെ ഉദയം .
349. ചങ്ങമ്പുഴ എഴുതിയ നോവൽ?
🅰️ കളിത്തോഴി.
350. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ മലയാള നോവൽ?
🅰️ ചെമ്മീൻ