കണ്ണൂർ ജില്ലയിൽ 107 കേന്ദ്രങ്ങളിൽ ഇന്ന് വാക്സിനേഷൻ : 27.09.21 Kannur Daily News
കണ്ണൂർ: ജില്ലയിൽ ഇന്ന് 107 കേന്ദ്രങ്ങളിൽ 18 വയസിനു മുകളിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്സിനേഷൻ നൽകും. എല്ലാ കേന്ദ്രങ്ങളിലും കോവിഷിൽഡ് ആണ് നൽകുക. എല്ലാ സ്ഥലങ്ങളിലും സ്പോട്ട് രജിസ്ട്രേഷന് ആണ്. സ്പോട്ട് വാക്സിനേഷന് പോകുന്നവര്‍ മുന്‍കൂട്ടി അപ്പോയ്ന്റ്മെന്റ് എടുത്ത് വാക്സിന് ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വാക്സിനേഷന് കേന്ദ്രങ്ങളില്‍ എത്തേണ്ടതുള്ളൂ. 60 വയസിനു മുകളിൽ പ്രായമുള്ളവർ വാക്സിനേഷൻ എടുക്കാൻ ബാക്കിയുണ്ടെങ്കിൽ സമീപത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് വാക്സിൻ എടുക്കണം. ഫോണ്‍: 8281599680, 8589978405, 8589978401 0497 2700194 , 04972713437.