സിദ്ദു പഞ്ചാബ് പി.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ചു.




നവജ്യോത് സിങ് സിദ്ദു പഞ്ചാബ് പി.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ചു. പാര്‍ട്ടിയില്‍ തുടരുമെന്നും പഞ്ചാബിന്റെ ഭാവിയില്‍ വിട്ടുവീഴ്ചക്കില്ലെന്നും സിദ്ദു വ്യക്തമാക്കി.


കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കാണ് രാജിക്കത്തയച്ചത്.


മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സമവായ ഫോര്‍മുലയുടെ ഭാഗമായാണ് സിദ്ദുവിനെ ഹൈക്കമാന്‍ഡ് പി.സി.സി അധ്യക്ഷനാക്കിയത്. 72 ദിവസമാണ് സിദ്ദു പ്രസിഡന്റ് പദവിയിലിരുന്നത്.



പുതിയ ഫോര്‍മുലയിലും പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവാത്തതിനെ തുടര്‍ന്ന് പിന്നീട് അമരീന്ദര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. പുതിയ മുഖ്യമന്ത്രി സിദ്ദുവിന്റെ അടുത്ത അനുയായിയാണ്. അതിനിടെ അമരീന്ദര്‍ സിങ് ഇന്ന് ഡല്‍ഹിയിലെത്തുന്നുണ്ട്. അമിത് ഷായുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.


Next Post Previous Post
No Comment
Add Comment
comment url