സംസ്ഥാന ചലച്ചിത്ര അവാർഡ്; അന്തിമ ജൂറി അധ്യക്ഷയായി നടി സുഹാസിനി
2020 സംസ്ഥാന ചലച്ചിത്ര അവാർഡ് (kerala state film awards) അന്തിമ ജൂറി അധ്യക്ഷയായി പ്രശസ്തനടി സുഹാസിനിയെ നിയമിച്ചു. സംവിധായകൻ ഭദ്രനും കന്നഡ സംവിധായകൻ പി.ശേഷാദ്രിയും പ്രാഥമിക ജൂറി അധ്യക്ഷന്മാരാകും.
ദേശീയ അവാര്‍ഡുകളിലേതിന് സമാനമായി രണ്ട് തരം ജൂറികൾ സംസ്ഥാന അവാർഡിൽ സിനിമയെ വിലയിരുത്തുന്നത് ഇതാദ്യമായാണ്. 80 സിനിമകളാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്കായി ഇത്തവണ മത്സരിക്കുന്നത്. ഒക്ടോബർ രണ്ടാം ആഴ്ചയോടെ സംസ്ഥാന അവാർഡ് പ്രഖ്യാപിക്കുമെന്നാണ് സൂചന.
ബിജു മേനോൻ, ഫഹദ് ഫാസിൽ, ജയസൂര്യ, ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമ്മൂട്, ടൊവിനോ തോമസ് തുടങ്ങിയവർ മികച്ച നടനുള്ള സംസ്ഥാന അവാർഡിനു മത്സരിക്കാൻ രംഗത്തുണ്ട്. നടിക്കുള്ള അവാർഡ് കരസ്ഥമാക്കാൻ ശോഭന, അന്ന ബെൻ, നിമിഷ സജയൻ, പാർവതി തിരുവോത്ത്, സംയുക്ത മേനോൻ തുടങ്ങിയവരും ഉണ്ട്.
മഹേഷ് നാരായണ്‍, സിദ്ധാര്‍ഥ് ശിവ, ജിയോ ബേബി, അശോക് ആര്‍.നാഥ്, സിദ്ദിഖ് പറവൂര്‍, ഡോണ്‍ പാലത്തറ എന്നീ ആറ് സംവിധായകരുടെ രണ്ട് സിനിമകള്‍ വീതം അവാര്‍ഡിന് മത്സരിക്കുന്നുണ്ട്. രണ്ടു പ്രാഥമിക ജൂറികൾ ഇവ കണ്ടു വിലയിരുത്തും. അവർ രണ്ടാം റൗണ്ടിലേക്കു നിർദേശിക്കുന്ന ചിത്രങ്ങളിൽ നിന്നായിരിക്കും അന്തിമ ജൂറി അവാർഡ് നിശ്ചയിക്കുക. പ്രാഥമിക ജൂറിയുടെ അധ്യക്ഷന്മാർ അന്തിമ ജൂറിയിലും ഉണ്ടാകും.
⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️
🌐 *KANNUR DAILY NEWS*
*കണ്ണൂർക്കാരുടെ വിരൽ ത്തുമ്പിൽ* ...
*നേരോടെ എന്നും*.🌐
https://chat.whatsapp.com/HbDmk8cDXIFAMeBGvug1Fc
⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️
*മിതമായ നിരക്കിൽ കണ്ണൂർ ഡെയ്ലി ന്യൂസിലൂടെ നിങ്ങളുടെ സ്ഥാപനത്തിന്റെ പരസ്യം ചെയ്യാൻ ബന്ധപ്പെടുക.*
*http://wa.me/+919526787677*