എം.എൽ.എ . അഡ്വ.സജീവ് ജോസഫ് നിവേദനം നൽകി.
ഇരിട്ടി : കഴിഞ്ഞ ദിവസം കാട്ടാന ആക്രമത്തിൽ മരണപ്പെട്ട പെരിങ്കിരിയിലെ ജസ്റ്റിൻ്റെ അനാഥമായ കുടുംബത്തെ സംരക്ഷിക്കണ മെന്നാവശ്യപ്പെട്ടുകൊണ്ടും, കാട്ടാന സ്ഥിരമായിറങ്ങുന്ന പേരട്ട വനാതിർത്തിയിൽ ഉടൻ ആന മതിൽ നിർമ്മിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടും ഇരിക്കൂർ എം.എൽ.എ. അഡ്വ.സജീവ് ജോസഫ് , വനം - വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനെ നേരിൽ സന്ദർശിച്ച് നിവേദനം നൽകി. കാട്ടാന ആക്രമണം മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്കും, വനാതിർത്തിയിൽ ആനമതിൽ നിർമ്മിക്കുന്നതിനും അനുഭാവപൂർവ്വമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി.