മോന്‍സന്‍ തട്ടിപ്പ് കേസ്: കെ സുധാകരനെ ലക്ഷ്യം വെക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി
കേസില്‍ പൊലീസിനുണ്ടായ വീഴ്ച്ചകള്‍ അന്വേഷണ പരിധിയില്‍ ഉണ്ട്. വിശദാംശങ്ങള്‍ പുറത്ത് വരാനുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
മോന്‍സന്‍ മാവുങ്കല്‍ വിവാദത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ ലക്ഷ്യം വെക്കേണ്ടതില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനം. സംഭവത്തില്‍ അന്വേഷണം നടക്കട്ടെയെന്നും അന്വേഷണം നല്ല രീതിയില്‍ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ അറിയിച്ചു.
കേസില്‍ പൊലീസിനുണ്ടായ വീഴ്ച്ചകള്‍ അന്വേഷണ പരിധിയില്‍ ഉണ്ട്. വിശദാംശങ്ങള്‍ പുറത്ത് വരാനുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
അതേസമയം വ്യാജ പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് കെ സുധാകരന്‍. വ്യാജ ചികിത്സക്ക് പരാതി നല്‍കാനാണ് തീരുമാനം. ഇതിന് പുറമേ തന്റെ പേര് പരാമര്‍ശിച്ചതിന് പരാതിക്കാരനായ അനൂപിന് എതിരെ മാനനഷ്ടത്തിനും പരാതി നല്‍കും.