ദേശീയ രക്തദാന ദിനം; സന്നദ്ധ രക്തദാനത്തില്‍ പങ്കാളിയായി വീണ ജോര്‍ജ്




 

സന്നദ്ധ രക്തദാന ദിനത്തില്‍ പങ്കാളിയായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. തൈക്കാട് ആശുപത്രിയിലെ ബ്ലഡ് ബാങ്കിലാണ് മന്ത്രി രക്തം ദാനം ചെയ്തത്. ആരോഗ്യമുള്ള എല്ലാവരും സന്നദ്ധ രക്തദാനത്തിന് തയ്യാറാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.


സംസ്ഥാന ആരോഗ്യ വകുപ്പ് രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യമുള്ള ആര്‍ക്കും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം രക്തം ദാനം ചെയ്യാം. സ്ത്രീകള്‍ക്കും രക്തം ദാനം ചെയ്യാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. 


ജില്ലാ ആരോഗ്യ വിഭാഗവും എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ പങ്കെടുത്തപ്പോഴാണ് മന്ത്രി രക്തം ദാനം ചെയ്തത്.

Next Post Previous Post
No Comment
Add Comment
comment url