വയലാര്‍ അവാർഡ് ബെന്യാമിന്



തിരുവനന്തപുരം: ഈ വർഷത്തെ വയലാർ രാമവർമ സാഹിത്യ പുരസ്കാരം എഴുത്തുകാരൻ ബെന്യാമിന്. മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വർഷങ്ങൾ എന്ന നോവലാണ് നാൽപത്തിയഞ്ചാം വയലാർ പുരസ്കാരം എഴുത്തുകാരന് നേടിക്കൊടുത്തത്.


കെ.ആർ മീര, ഡോ. ജോർജ് ഓണക്കൂർ, ഡോ.സി ഉണ്ണികൃഷ്ണൻ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്.


ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിക്കുന്ന ശില്പവുമാണ് അവാർഡ്. അവാർഡ് തുക ആദായ നികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. പ്രശസ്തി പത്രവും സമർപ്പിക്കും.വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27-ാം തീയതി വൈകിട്ട് 5.30 ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങിൽ വെച്ച് അവാർഡ് സമർപ്പിക്കും.


തന്റെ ആത്മാംശം വളരെയധികം തന്നെയുള്ള കൃതിയ്ക്കു തന്നെ വയലാർ അവാർഡ് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ബെന്യാമിൻ പ്രതികരിച്ചു. താൻ വളർന്നുവന്ന ചുറ്റുപാടിലെ രാഷ്ട്രീയബൗദ്ധിക ചുറ്റുപാടുകൾ കൊണ്ട് നിർമിതമായ ഒരു സൃഷ്ടിയെന്ന നിലയിലും തിരുവിതാംകൂറിന്റെ പ്രത്യയശാസ്ത്രപരമായ നിലപാടുകളോടുള്ള തന്റെ വീക്ഷണം എന്ന നിലയിലും മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വർഷങ്ങൾ എന്ന നോവൽ ഏറെ പ്രിയപ്പെട്ടതാണെന്നും ബെന്യാമിൻ പറഞ്ഞു.


⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️

🌐 *KANNUR DAILY NEWS*

*കണ്ണൂർക്കാരുടെ വിരൽ ത്തുമ്പിൽ* ...

*നേരോടെ എന്നും*.🌐

https://chat.whatsapp.com/Lm2FX03LhGNF9CfmZCWXkg

⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️

*മിതമായ നിരക്കിൽ കണ്ണൂർ ഡെയ്ലി ന്യൂസിലൂടെ നിങ്ങളുടെ സ്ഥാപനത്തിന്റെ പരസ്യം ചെയ്യാൻ ബന്ധപ്പെടുക.* 

*http://wa.me/+919526787677*

Next Post Previous Post
No Comment
Add Comment
comment url