കൽക്കരി ക്ഷാമം; കേരളത്തേയും ബാധിച്ചതായി മന്ത്രി കെ. കൃഷ്ണൻ കുട്ടി
കേരളത്തില്‍ പവർക്കട്ട് ഏർപ്പെടുത്തേണ്ട സാഹചര്യത്തിലേക്കാണ് നീങ്ങുന്നതെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. വലിയ വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഉത്തരേന്ത്യയിലെ കല്‍ക്കരി ക്ഷാമം മൂലം കേന്ദ്രത്തിൽ നിന്നും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ലഭിച്ചിരുന്ന വൈദ്യുതിയിൽ കുറവ് സംഭവിച്ചിട്ടുണ്ട്. ഈ നില തുടര്‍ന്നാല്‍ കേരളവും പവര്‍ക്കട്ടിനെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു.
‘ജല വൈദ്യുതി പദ്ധതികൾ മാത്രമാണ് പരിഹാരം. കഴിഞ്ഞ ദിവസം യൂണിറ്റിന് 18 രൂപ കൊടുത്താണ് കേരളം വൈദ്യുതി വാങ്ങിയത്. ഇത് വൈദ്യുതി ബോര്‍ഡിന് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.കല്‍ക്കരിക്ഷാമം കേരളത്തെയും പ്രതികൂലമായി ബാധിച്ചു. പവർകട്ട് ഒഴിവാക്കാനാകുമോ എന്ന് പരമാവധി ആലോചിക്കുന്നുണ്ട്. മറ്റു വഴികളില്ലെങ്കിൽ നിയന്ത്രണം നടപ്പാക്കേണ്ടി വരും’. മന്ത്രി പറഞ്ഞു
⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️
🌐 *KANNUR DAILY NEWS*
*കണ്ണൂർക്കാരുടെ വിരൽ ത്തുമ്പിൽ* ...
*നേരോടെ എന്നും*.🌐
https://chat.whatsapp.com/Lm2FX03LhGNF9CfmZCWXkg
⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️
*മിതമായ നിരക്കിൽ കണ്ണൂർ ഡെയ്ലി ന്യൂസിലൂടെ നിങ്ങളുടെ സ്ഥാപനത്തിന്റെ പരസ്യം ചെയ്യാൻ ബന്ധപ്പെടുക.*
*http://wa.me/+919526787677*