പാചക വാതക വിലയിൽ വൻ വർധന, വാണിജ്യ സിലിണ്ടറിന് 106. 50 രൂപ കൂട്ടി.
പാചക വാതക വിലയിൽ വൻ വർധന, വാണിജ്യ സിലിണ്ടറിന് 106. 50 രൂപ കൂട്ടി.
യുക്രൈൻ യുദ്ധ സാഹചര്യത്തിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നിരുന്നെങ്കിലും ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് സാഹചര്യമായതിനാൽ എണ്ണക്കമ്പനികൾ വില ഉയർത്തിയിരുന്നില്ല. യുപി അടക്കമുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാണ് സ്വകാര്യ കമ്പനികൾ വില ഉയർത്താതിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് കഴിയാൻ കാത്തുനിൽക്കാതെ വാണിജ്യ സിലിണ്ടറുകളുടെ വില ഇന്ന് ഉയർത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കഴിഞ്ഞ ഫെബ്രുവരിയിൽ വാണിജ്യ സിലിണ്ടറിന് വില കുറച്ചിരുന്നു.
എഫ്എംസിജി സെക്ടറിലെ പ്രമുഖ കമ്പനിയായ ഡാബറിന്റെ റീട്ടെയിൽ ബിസിനസിൽ പങ്കാളികളാവാൻ പൊതുമേഖല എണ്ണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ തീരുമാനിച്ചു. ഇത് പ്രകാരം ഐ ഒ സി ഉപഭോക്താക്കൾക്ക് ഗ്യാസുമായി വരുന്ന ഏജൻസി ജീവനക്കാരുടെ പകൽ ഇനിമുതൽ ഡാബർ ഉൽപ്പന്നങ്ങളും ഉണ്ടായിരിക്കും. ഇതിലൂടെ കോടിക്കണക്കിന് വീടുകളിലേക്ക് താങ്കളുടെ ഉൽപ്പന്നങ്ങൾ നേരിട്ട് എത്തിക്കാം എന്നാണ് ഡാബർ കണക്കുകൂട്ടുന്നത്.
ബുധനാഴ്ച പുറത്തുവിട്ട സംയുക്ത പ്രസ്താവനയിൽ കമ്പനികൾ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എൽപിജിക്ക് 14 കോടി ഉപഭോക്താക്കൾ ആണുള്ളത്. ഇത്രയും വീടുകളിലേക്ക് ഡാബർ ഇന്ത്യയ്ക്ക് നേരിട്ട് എത്തിച്ചേരാനാകും എന്നുള്ളതാണ് ഈ കരാറിനെ പ്രധാനസവിശേഷത. ഇത് റീട്ടെയിൽ രംഗത്ത് കൂടുതൽ ശക്തി നേടാൻ തങ്ങളെ സഹായിക്കുമെന്ന് കമ്പനി കണക്കുകൂട്ടുന്നു.