പി.എസ്.എല്‍.വി സി-52 വിക്ഷേപണം വിജയം; മൂന്ന് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തി .

 പി.എസ്.എല്‍.വി സി-52 വിക്ഷേപണം വിജയം; മൂന്ന് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തി .



ബെംഗളൂരു : ഐ.എസ്.ആര്‍.ഒ.യുടെ 2022-ലെ ആദ്യ ദൗത്യം വിജയം. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.-04 ഉം രണ്ട് ചെറു ഉപഗ്രഹങ്ങളും വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ പുലര്‍ച്ചെ 5.59 നാണ് വിക്ഷേപണം നടന്നത്.

പി.എസ്.എല്‍.വി.-സി 52 റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്. 1710 കിലോഗ്രാം ഉപഗ്രഹമാണ് ഇ.ഒ.എസ്.-04. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ഇന്‍സ്പെയര്‍സാറ്റ്-ഒന്നും ഐ.എസ്.ആര്‍.ഒ.യുടെ ഐ.എന്‍.എസ്.-2 ടി.ഡി.യുമാണ് ഇതോടൊപ്പം വിക്ഷേപിച്ചത്.

റഡാര്‍ ഇമേജിങ് ഉപഗ്രഹമായ ഇ.ഒ.എസ്.-04 വഴി പ്രതികൂല കാലാവസ്ഥയിലും തെളിമയാര്‍ന്ന ചിത്രങ്ങളെടുക്കാന്‍ സാധിക്കും.


Next Post Previous Post
No Comment
Add Comment
comment url