സ്വർണവിലയിൽ വൻ വർദ്ധനവ്; ഒറ്റ ദിവസം കൊണ്ട് പവന് കൂടിയത് 800 രൂപ, _👉രണ്ടുവർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിരക്ക്_

 സ്വർണവിലയിൽ വൻ വർദ്ധനവ്; ഒറ്റ ദിവസം കൊണ്ട് പവന് കൂടിയത് 800 രൂപ,



 _👉രണ്ടുവർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിരക്ക്_


തിരുവനന്തപുരം: ഏറ്റവും സുരക്ഷിതമായ നിക്ഷേപവും സമ്പാദ്യവുമാണ് മലയാളികൾക്ക് സ്വർണം. എന്നാൽഇടയ്ക്കിടെയുണ്ടാകുന്ന വിലക്കയറ്റം ആശങ്ക വർദ്ധിപ്പിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ സംസ്ഥാന വിപണിയെയും കാര്യമായി തന്നെ ബാധിക്കും. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവഅടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത്സ്വർണവില നിശ്ചയിക്കുന്നത്. കഴിഞ്ഞ ദിവസത്തെക്കാൾ 800 രൂപ ഉയർന്ന് സംസ്ഥാനത്ത് സ്വർ ണ്ണവിലകുതിപ്പ്തുടരുകയാണ്.


ഒരു ഗ്രാം സ്വർണത്തിന് ഇന്നത്തെ വില 4680 രൂപയാണ്. കഴിഞ്ഞ ദിവസം 4580 രൂപയായിരുന്നത് 100 രൂപ ഉയർന്നു. ഒരു പവന് ഇന്നലെ 36,640 ആയിരുന്നത് 800 രൂപ വർദ്ധിച്ച് 37,440 ആയി. രണ്ട് വർഷത്തിനിടെയുള്ള ഏറ്റവും വലിയ വിലക്കയറ്റമാണിത്. വില കയറ്റത്തിന് പിന്നിൽ റഷ്യ-യുക്രെയിൻ സംഘർഷം എന്നാണ് വിലയിരുത്തൽ.

Next Post Previous Post
No Comment
Add Comment
comment url