കണ്ണൂർ തോട്ടടയിൽ ബോംബേറ്. ഒരാൾ കൊല്ലപ്പെട്ടു. ഏച്ചൂർ സ്വദശി ജിഷ്ണുവാണ് കൊല്ലപ്പെട്ടത്.
കണ്ണൂർ തോട്ടടയിൽ ബോംബേറ്. ഒരാൾ കൊല്ലപ്പെട്ടു. ഏച്ചൂർ സ്വദശി ജിഷ്ണുവാണ് കൊല്ലപ്പെട്ടത്. വിവാഹ വീട്ടിലേക്ക് വരുംവഴി ഒരു സംഘം ബോംബെറിയുകയായിരുന്നു. ഒരാളെ റോഡിൽ മരിച്ചനിലയിൽ കണ്ടെത്തിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ജിഷ്ണുവിന്‍റെ ശരീരത്തിൽ ഗുരുതരമായ പരിക്കുകളുണ്ട്.
കഴിഞ്ഞ ദിവസം സമീപപ്രദേശത്തെ ഒരു വിവാഹ വീട്ടിലുണ്ടായ തർക്കങ്ങളുടെ തുടര്‍ച്ചയായാണ് യുവാവിനു നേരെ ആക്രമണമുണ്ടായത് എന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. ശരീരത്തിൽ വെട്ടിയതിന്റെ പാടുകളുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.