തിലാന്നൂരിൽ ബൈക്കപകടത്തിൽ യുവാവ് മരണപ്പെട്ടു :

 തിലാന്നൂരിൽ ബൈക്കപകടത്തിൽ യുവാവ് മരണപ്പെട്ടു :





തിലാന്നൂർ ശ്രീ നാരായണ ഫ്‌ളവർ മില്ലിന് സമീപം ബൈക്കപകടത്തിൽ യുവാവ് മരണപ്പെട്ടു . തോട്ടട കുറുവ സ്വദേശി കുക്കിരി ഹൗസിൽ ധനരാജ് (കുട്ടൻ - 43 വയസ്സ് ) ആണ് മരണപ്പെട്ടത് . പുലർച്ചെ 5.50 നായിരുന്നു അപകടം . കാപ്പാട് ഭാഗത്ത് നിന്ന് തിലാന്നൂർ ഭാഗത്തേക്ക് പോകുമ്പോൾ നിയന്ത്രണം  തെറ്റിയ ബൈക്ക് മറിയുകയായിരുന്നു . ഉടൻ എ കെ ജി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല . മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി . കൂടെ ഉണ്ടായിരുന്ന ആളെ പരിക്കുകളോടെ ഹോസ്പിറ്റലിലേക്ക്  പ്രവേശിപ്പിച്ചു .അപകടത്തെക്കുറിച്ചു കൂടുതൽ വ്യക്തമായ വിവരങ്ങൾ വരാനുണ്ട് .


Next Post Previous Post
No Comment
Add Comment
comment url