പറശ്ശിനി മടപ്പുരയിൽ ശ്രീ പി.എം.സതീശൻ "മടയൻ" ആയി സ്ഥാനാരോഹണം ചെയ്തു.

 ഇന്ന്


പറശ്ശിനി മടപ്പുരയിൽ  ശ്രീ പി.എം.സതീശൻ "മടയൻ" ആയി സ്ഥാനാരോഹണം ചെയ്തു..

ആചാര വളകൾ അണിയിച്ച് ഉടവാൾ കൈയ്യിലേന്തി മുത്തപ്പൻ പുതിയ മടയൻ്റെ കൈ പിടിച്ച്

മൂന്ന് പ്രദിക്ഷണം  നടത്തി..

മുത്തപ്പൻ നേരിട്ട് മടയാ.. മടയാ..

എന്ന് ഉച്ചത്തിൽ വിളിച്ച്  മടയൻ മടയനായി പരിണമിക്കുന്ന ചടങ്ങാണ് ഇന്ന് നടന്നത്.. 

ശ്രീ മുകുന്ദൻ മടയൻ്റെ നിര്യാണത്തിന് ശേഷം ട്രസ്റ്റി & ജനറൽ മാനേജയായി സ്ഥാനത്തെത്തിയവർ ആരും തന്നെ പ്രായാധിക്യം കൊണ്ടും ശാരീരിക വയ്യായ്മകൾ കൊണ്ടും മടയനായി സ്ഥാനാരോഹണം ചെയ്തിരുന്നില്ല.. കോവിഡ് 19 രോഗവ്യാപനം സംബന്ധിച്ച് സർക്കാറിൻ്റെ  നിയന്ത്രണങ്ങൾ ഉള്ളത് കൊണ്ടാണ് , ഇത് ഒരു അത്യപൂർവ്വ ചടങ്ങായിരിന്നിട്ടും ഭക്തജങ്ങൾക്ക് ഈ ചടങ്ങ് സംബന്ധിച്ച അറിയിപ്പ് നേരത്തെ നൽകാതിരുന്നത്..

Next Post Previous Post
No Comment
Add Comment
comment url