സിങ്ക് ബ്ലോക്ക്‌ ആയി പണി കിട്ടാറുണ്ടോ...??? ഇതാ ചില പൊടികൈകൾ

 സിങ്ക് ബ്ലോക്ക്‌ ആയി പണി കിട്ടാറുണ്ടോ...??? ഇതാ ചില പൊടികൈകൾ






വീട്ടമ്മമാർ സ്ഥിരം നേരിടുന്ന ഒരു പ്രശ്നമാണ് അടുക്കളയിലെ സിങ്ക് ബ്ലോക്ക് ആകുന്നത്. പലപ്പോഴും സിങ്കിൽ വെള്ളം കെട്ടിനിന്ന് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. എന്നാൽ ഇതാ മറ്റാരുടേയും സഹായമില്ലാതെ സിങ്കിലെ ബ്ലോക്ക് നീക്കാം. ഇതാ ചില പൊടിക്കൈകൾ


തിളച്ച വെള്ളം എടുത്തു ഘട്ടം ഘട്ടമായി സിങ്കിന്റെ ഓവിലേക്ക് ഒഴിച്ച് കൊടുക്കാം. ചെറിയ തടസ്സങ്ങള്‍ ഇപ്രകാരം മാറി പോകുന്നതാണ്.


ഒരു ബക്കറ്റില്‍ മൂന്ന് ലിറ്ററോളം തണുത്ത വെള്ളമെടുക്കുക. അതില്‍ 3 കപ്പ് കാസ്റ്റിക് സോഡ ചേര്‍ക്കാം. കൈകള്‍ ഇൗ ലായനിയില്‍ തട്ടാതെ സൂക്ഷിക്കാം. നീളമുള്ള തടി കരണ്ടി ഉപയോഗിച്ച് ഇളക്കി കൊടുക്കാം . ഇത് നുരഞ്ഞ് പൊങ്ങാന്‍ തുടങ്ങും. അടഞ്ഞുപോയ ഓവിലേക്ക് അതിനെ ഒഴിക്കുക. ഇനി 30 മിനിറ്റിന് ശേഷം തിളച്ച വെള്ളം അതിലൂടെ ഒഴുക്കുക.


അല്‍പ്പം കൂടി വലിയ ബ്ലോക്കാണെങ്കില്‍ വെറ്റ് ആന്റ് ഡ്രൈ വാക്വം ഉപയോഗിച്ച് ബ്ലോക്ക് നീക്കാം. വാക്വം കുഴലില്‍ ഒരു പ്ലന്‍ജര്‍ ഹെഡ് ഘടിപ്പിച്ചശേഷം ഓവിന്റെ വായ്ഭാഗത്തുചേര്‍ത്ത് നന്നായി അടച്ചുപിടിക്കുക. അടഞ്ഞിരിക്കുന്ന വസ്തുക്കള്‍ ഇളകി വാക്വമിന്റെ സഞ്ചിയിലേക്ക് പോകുന്നതിനുവേണ്ടി അതിന്റെ പവ്വര്‍ പരമാവധി ക്രമീകരിക്കരിച്ച് നല്‍കാം.


ബേക്കിംഗ് സോഡയും അതേ അളവിന് വിനാഗിരിയും ഒരു പാത്രത്തില്‍ എടുത്ത് ഒരുമിച്ച് കലര്‍ത്തുക. ലായനി നുരഞ്ഞുപൊന്താന്‍ തുടങ്ങുമ്പോള്‍ ഉടന്‍ തന്നെ അടഞ്ഞിരിക്കുന്ന ഓവിലേക്ക് ഈ ലായനി ഒഴിക്കുക. ഇത് പൈപ്പില്‍ അടിഞ്ഞു കൂടിയിരിക്കുന്ന അഴുക്ക് നീക്കം ചെയ്യും.

Next Post Previous Post
No Comment
Add Comment
comment url