ജെബി മേത്തർ കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥി
ജെബി മേത്തർ കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥി
ന്യൂഡൽഹി:തർക്കങ്ങൾക്കൊടുവിൽ കോൺഗ്രസിന്റെ കേരളത്തിലെ രാജ്യസഭാ സ്ഥാനാർഥിയായി മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തറെ പ്രഖ്യാപിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് പ്രഖ്യാപനം നടത്തിയത്.
ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനും ആശയക്കുഴപ്പത്തിനും ഒടുവിലാണ് പ്രഖ്യാപനം.
കെ പി സി സി സി പ്രസിഡന്റ് കെ സുധാകരൻ ആലപ്പുഴ ഡിസിസി മുൻ പ്രസിഡന്റ് എം ലിജുവിന്റെ പേരായിരുന്നു നിർദ്ദേശിച്ചിരുന്നത്.
എന്നാൽ ലിജുവിനെ പറ്റില്ല എന്ന നിലപാടാണ് തുടക്കം മുതൽ കെ സി വേണുഗോപാൽ സ്വീകരിച്ചത്.