ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്; പ്രകൃതിവാതകത്തിനും കൂട്ടി.കണ്ണൂരിൽ പെട്രോള്‍ വില ലിറ്ററിന് 102 രൂപ 37 പൈസയും ഡീസലിന് 95 രൂപ 40 പൈസയുമായി



രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ വില ലിറ്ററിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്.


കണ്ണുരിൽ പെട്രോള്‍ വില ലിറ്ററിന് 102 രൂപ 37 പൈസയും ഡീസലിന് 95 രൂപ 40 പൈസയുമായി.



കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 102 രൂപ 20 പൈസയും ഡീസലിന് 95 രൂപ 21 പൈസയുമായി. 


തിരുവനന്തപുരത്ത് പെട്രോള്‍ വില 104 കടന്നു. രണ്ടാഴ്ചയ്ക്കിടെ ഇത് ആറാംതവണയാണ് ഡീസല്‍ വില കൂട്ടുന്നത്.


രാജ്യത്ത് പ്രകൃതിവാതക വിലയില്‍ 62 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.ഇതോടെ സിഎന്‍ജി വിലയും വര്‍ധിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ (എച്ച്പിസിഎല്‍) എന്നിവ അന്താരാഷ്ട്ര എണ്ണവില ഉയര്‍ന്നിട്ടും സെപ്റ്റംബര്‍ അഞ്ച് മുതല്‍ ഇന്ധന നിരക്ക് പുതുക്കിയിരുന്നില്ല.

⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️

*കണ്ണൂർക്കാരുടെ വിരൽ ത്തുമ്പിൽ ...*

*നേരോടെ എന്നും .....*


യൂടൂബ് ചാനൽ ,Plz subscribe , പുതിയ vedio ഉടൻ ..

https://youtu.be/_yzrA9IRmF0

⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️

*വാർത്തകളും പരസ്യങ്ങളും അയക്കാം ..*

* http://wa.me/+97338053220*

Next Post Previous Post
No Comment
Add Comment
comment url