ചായക്കട നടത്തി ലോകരാജ്യങ്ങൾ ചുറ്റിക്കറങ്ങുന്ന കൊച്ചിയിലെ ദമ്പതികളായ ബാലാജിയെയും മോഹനയെയും സന്ദർശിച്ച് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിലെ ടൂറിസത്തിന് ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ വേണമോ എന്നതായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം.

 *അടുത്ത യാത്ര റഷ്യയിലേക്ക്; ചായക്കട നടത്തി ലോകംചുറ്റുന്ന ദമ്പതികളെ കാണാന്‍ മന്ത്രിയെത്തി*




റഷ്യൻ യാത്രക്കുള്ള ഒരുക്കത്തിലായിരുന്നു ബാലാജിയും ഭാര്യ മോഹനയും. ഇതിനിടെയാണ് മന്ത്രിയുടെ സന്ദർശനം.





കൊച്ചി: ചായക്കട നടത്തി ലോകരാജ്യങ്ങൾ ചുറ്റിക്കറങ്ങുന്ന കൊച്ചിയിലെ ദമ്പതികളായ ബാലാജിയെയും മോഹനയെയും സന്ദർശിച്ച് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിലെ ടൂറിസത്തിന് ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ വേണമോ എന്നതായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം.




ഒക്ടോബര്‍ 21നാണ് ബാലാജിയുടെയും മോഹനയുടെയും റഷ്യന്‍ യാത്ര. ഇതിനിടയില്‍ റഷ്യന്‍ പ്രസിഡന്റിനെ കാണാനും ആഗ്രഹമുണ്ട്




രാവിലെ തന്നെ ചായക്കടയിലെത്തിയ മന്ത്രിക്ക് ബാലാജിയുടെ വക ചൂടുള്ള ചായ. പിന്നാലെ ടൂറിസം ചർച്ചകളും.കേരളത്തിലെ ടൂറിസം മേഖലയിലെ മാറ്റങ്ങളായിരുന്നു ചർച്ചാ വിഷയം.




ശുചിത്വവും വിനോദസഞ്ചാരികളോടുള്ള സമീപനത്തിലും മാറ്റം വേണമെന്ന് ദമ്പതികൾ മന്ത്രിയോട് പറഞ്ഞു. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കായി പ്രത്യേകപരിശീലനം നൽകുമെന്ന് മന്ത്രിയും ഉറപ്പ് നൽകി.




ഒക്ടോബർ 21നാണ് ബാലാജിയുടെയും മോഹനയുടെയും റഷ്യൻ യാത്ര. മൂന്നു ദിവസം മോസ്കോ, മൂന്നൂ ദിവസം സെന്റ് പീറ്റേഴ്സ് ബർഗും സന്ദർശിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനിടയിൽ റഷ്യൻ പ്രസിഡന്റിനെ കാണാനും ആഗ്രഹമുണ്ട്

Next Post Previous Post
No Comment
Add Comment
comment url