ആസാദി കാ അമൃത് മഹോത്സവ് പദ്ധതിയുടെ ഭാഗമായി കരളാണ് കണ്ണൂർ ക്ലീനാവണം കണ്ണൂർ എന്ന മുദ്രാവാക്യം ഉയർത്തി "*ഒപ്പം നടക്കാം " എന്ന പരിപാടി തളാപ്പ് യുപി സ്കൂളിന് സമീപം കോർപ്പറേഷൻ മേയർ അഡ്വക്കേറ്റ് ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു.
മാലിന്യ സംസ്കരണ രംഗത്ത് പുതിയ ശീലവും സംസ്കാരവും രൂപപ്പെടുത്തി എടുക്കുക എന്ന ലക്ഷ്യത്തോടുകൂടി നടത്തുന്ന വിവിധ പരിപാടികളുടെ കൂട്ടത്തിൽ ഹരിത കർമ്മ സേനയെ ശാക്തീകരിക്കുകയെന്ന ഉദ്ദേശത്തോടു കൂടിയാണ് ഈ പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്
അജൈവ മാലിന്യങ്ങൾ
ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനും കേരളത്തിൽ ഏർപ്പെടുത്തിയിട്ടുള്ള ഹരിതകർമസേന സംവിധാനം കൂടുതൽ ജനകീയമാക്കുകയും അജൈവ മാലിന്യം മുഴുവൻ വീടുകളിൽ നിന്നും കടകളിൽ നിന്നും വേർതിരിച്ച്
ഹരിത കർമ്മ സേനക്ക് കൈമാറുന്നു എന്നും ഇവ കത്തിക്കുകയോ വലിച്ചെറിയുകയോ ചെയ്യുന്നില്ല എന്നും ഉറപ്പുവരുത്തുകയാണ് നഗരസഭയുടെ ലക്ഷ്യം
ഹരിത കർമ്മ സേന നിലവിൽ 80 ശതമാനത്തിലധികം വീടുകളിൽ നിന്നും മാലിന്യം ശേഖരിച്ചു വരുന്നുണ്ട്. അത് 100% ത്തിലേക്ക് എത്തിക്കുക എന്നുള്ളതാണ് പരിപാടിയുടെ ഉദ്ദേശം .
ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഹരിത കർമ്മ സേനാംഗങ്ങളോടൊപ്പം ഗൃഹ സന്ദർശനം നടത്തുകയും മാലിന്യം ശേഖരിക്കുകയും ജനങ്ങൾക്ക് മാലിന്യ സംസ്കരണത്തിന് നല്ല പാഠം പകർന്നു കൊടുക്കുകയും ചെയ്തു.
പരിപാടിയിൽ ഡപ്യൂട്ടി മേയർ ശ്രീമതി കെ.ശബീന ക്ഷേമകാര്യസ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീമതി .ഷമീമ ടീച്ചർ കൗൺസിലർ രാജേഷ് എന്നിവരും
ഹെൽത്ത് സൂപ്പർവൈസർ രാഗേഷ് പാലേരി വീട്ടിൽ, ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശൻ എ കെ. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സജില, സതീഷ് റെനിരാജ് എന്നിവരുംപങ്കെടുത്തു നഗരസഭയുടെ മുഴുവൻ ഡിവിഷനുകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ തുടർന്നുള്ള ദിവസങ്ങളിലും ഈ പരിപാടി
നടത്തുന്നതാണ്
⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️
🌐 *KANNUR DAILY NEWS*
*കണ്ണൂർക്കാരുടെ വിരൽ ത്തുമ്പിൽ* ...
*നേരോടെ എന്നും*.🌐
https://chat.whatsapp.com/HbDmk8cDXIFAMeBGvug1Fc
⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️
*മിതമായ നിരക്കിൽ കണ്ണൂർ ഡെയ്ലി ന്യൂസിലൂടെ നിങ്ങളുടെ സ്ഥാപനത്തിന്റെ പരസ്യം ചെയ്യാൻ ബന്ധപ്പെടുക.*
*http://wa.me/+919526787677*