25 അടി താഴേക്ക് വീണ യുവാവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ രണ്ട് യുവാക്കൾ , കണ്ണൂർ പിണറായിയിൽ ..
*25 അടി ഉയരത്തിൽ നിന്ന് താഴേക്ക് വീണ് യുവാവ്; കൈകളിൽ താങ്ങി രണ്ടുപേർ*
➖➖➖➖➖➖➖➖➖➖➖➖
⭕️ *2021 സെപ്റ്റംബർ 27⭕️ 1197 കന്നി 11⭕️ 1443 സഫർ 19*⭕️
*⭕️KANNUR DAILY NEWS⭕️*
➖➖➖➖➖➖➖➖➖➖➖➖
പിണറായി :രണ്ടു യുവാക്കളുടെ മനോധൈര്യത്തിന്റെ ബലത്തിൽ യുവാവിന്റെ ജീവൻ രക്ഷപ്പെട്ടു. വീടിന്റെ മുകളിൽ നിന്ന് 25 അടി താഴ്ചയിലേക്കു വീണ വെൽഡിങ് തൊഴിലാളി തോട്ടട കുന്നത്ത് ഹൗസിൽ ശരത്തിനെ(26)യാണു പിണറായി അമരിയിൽ പറമ്പത്ത് സാരംഗും (28) പാണ്ട്യാല പറമ്പ് വീട്ടിൽ പി.പി.അതുലും(24) നിലത്തു വീഴാതെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടാണു സംഭവം.
പിണറായി പെട്രോൾ പമ്പിനു സമീപത്തെ ഇരുനില വീടിന്റെ രണ്ടാം നിലയിൽ പൈപ്പ് ഫിറ്റ് ചെയ്യുന്നതിനിടെ തലകറക്കം അനുഭവപ്പെട്ട ശരത് താഴേയ്ക്ക് വീഴുകയായിരുന്നു. കൂടെ ജോലി ചെയ്തിരുന്ന സുമോജ് ഒച്ച വെച്ചതിനെത്തുടർന്നു വീടിന്റെ മുറ്റത്തു നിൽക്കുകയായിരുന്ന യുവാക്കൾ 25 അടി ഉയരത്തിൽ നിന്ന് താഴേയ്ക്കു പതിക്കുകയായിരുന്ന യുവാവിനെ കയ്യിൽ താങ്ങിയെടുത്തു. നിസാര പരുക്കേറ്റ ശരത്തിന് ആശുപത്രിയിൽ ചികിത്സ നൽകി.
⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️
*KANNUR DAILY NEWS* ൽ അംഗമാകാൻ ..👇🏻
https://chat.whatsapp.com/HbDmk8cDXIFAMeBGvug1Fc
*കണ്ണൂർക്കാരുടെ വിരൽ ത്തുമ്പിൽ ...*
*നേരോടെ എന്നും .....*
ഞങ്ങളുടെ യൂടൂബ് ചാനൽ ,Plz subscribe , പുതിയ vedio ഉടൻ ..
https://youtu.be/_yzrA9IRmF0
⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️
*വാർത്തകളും പരസ്യങ്ങളും അയക്കാം ..*
* http://wa.me/+97338053220*