ദേശീയ വിദ്യാഭ്യാസ നയം ദ്വിദിന സെമിനാർ കുറ്റ്യാട്ടൂരിൽ
കണ്ണൂർ: കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തെ അടിസ്ഥാനമാക്കി ഭാരതീയ വിദ്യാനികേതൻ കണ്ണൂർ ജില്ലാ സമിതി സംഘടിപ്പിക്കുന്ന ദ്വിദിന വിദ്യാഭ്യാസ സെമിനാർ (NEP-2020) ഒക്ടോബർ 1,2, (വെള്ളി, ശനി ) ദിവസങ്ങളിൽ കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതനിൽ നടക്കും. ജില്ലയിലെ തിരഞ്ഞെടുത്ത അദ്ധ്യാപകരുൾപ്പെടെയുള്ള വിദ്യാഭ്യാസ പ്രവർത്തകർ പങ്കെടുക്കുന്ന സെമിനാറിൽ
സംസ്ഥാനത്തെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണന്മാർ വിവിധ വിഷയങ്ങളെക്കുറിച്ചും ദേശീയ വിദ്യാഭ്യാസനയം ഗുണപരമായ രീതിയിൽ നടപ്പിലാക്കേണ്ടതിനെപ്പറ്റിയും ദ്വിദിന സെമിനാറിൽ പരിശീലനം നൽകും.