അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയ്ക്ക്, അഞ്ചാം കിരീടം കരസ്ഥമാക്കിയത് ഇംഗ്ലണ്ടിനെ തോൽപ്പിച്ച്.


 

    

ആൻറിഗ്വ:അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ കരസ്ഥമാക്കി .ഫൈനലിൽ ഇംഗ്ലണ്ടിനെ നാലു വിക്കറ്റിന് തോൽപ്പിച്ചു. ഇന്ത്യയുടെ അഞ്ചാം അണ്ടർ 19 ലോകകപ്പ് കിരീടമാണിത്.ഇംഗ്ലണ്ട് ഉയര്‍ത്തിയ 190 റണ്‍സെന്ന വിജയലക്ഷ്യം ഇന്ത്യ 47.4 ഓവറില്‍ മറികടന്നു. ആറു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 195 റണ്‍സ് നേടി. നിഷാന്ത് സിന്ധുവും (54 പന്തില്‍ 50 റണ്‍സ്), ദിനേശ് ബാനയും (അഞ്ച് പന്തില്‍ 13 റണ്‍സ്) പുറത്താകാതെ നിന്നു.


ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 44.5 ഓവറില്‍ 189 റണ്‍സിന് എല്ലാവരും പുറത്തായി. 116 പന്തില്‍ 95 റണ്‍സ് നേടിയ ജെയിംസ് റ്യൂവാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ടോം പ്രീസ്റ്റ് അടക്കം മൂന്ന് പേര്‍ പൂജ്യത്തിന് പുറത്തായി.


ഇന്ത്യയ്ക്കു വേണ്ടി രജന്‍ഗദ് ബാവ അഞ്ചു വിക്കറ്റ് വീഴ്ത്തി. രവി കുമാര്‍ നാലു വിക്കറ്റ് വീഴത്തി. കൗശല്‍ താംബെ ഒരു വിക്കറ്റ് സ്വന്തമാക്കി. ഇന്ത്യന്‍ ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.


മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍ ആങ്ക്രിഷ് രഘുവന്‍ശി പൂജ്യത്തിന് പുറത്തായി. ഹര്‍ണൂര്‍ സിങ് പന്നു (21 റണ്‍സ്), ക്യാപ്റ്റന്‍ യാഷ് ദുല്‍ (17 റണ്‍സ്), കൗശല്‍ താംബെ (ഒമ്ബത് പന്തില്‍ ഒരു റണ്‍സ്) എന്നിവര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.


വൈസ് ക്യാപ്റ്റന്‍ ഷെയ്ഖ് റഷീദ് (84 പന്തില്‍ 50 റണ്‍സ്), രജന്‍ഗദ് ബാവ (54 പന്തില്‍ 35 റണ്‍സ്) എന്നിവരുടെ പ്രകടനം ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി. ഇംഗ്ലണ്ടിനു വേണ്ടി ജോഷ്വ ബോയ്‌ഡെന്‍, ജെയിംസ് സെയില്‍സ് തോമസ് ആസ്പിന്‍വാല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ അഞ്ചാമത്തെ കിരീടമാണിത്.


താരങ്ങള്‍ക്ക് 40 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു :


അണ്ടര്‍ 19 ലോകകപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമിലെ ഓരോ താരങ്ങള്‍ക്കും 40 ലക്ഷം രൂപ വീതം നല്‍കുമെന്ന് ബിസിസിഐ. സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍ക്ക് 25 ലക്ഷം രൂപ വീതവും നല്‍കും. ബിസിസിഐ സെക്രട്ടറി ജയ്ഷായാണ് ഇക്കാര്യം അറിയിച്ചത്.

Next Post Previous Post
No Comment
Add Comment
comment url